2010, ഒക്‌ടോബർ 22, വെള്ളിയാഴ്‌ച

അബ്ബാജാന്‍ = "ആരോ ഒരാള്‍"

"നിന്റെ കണ്ണുകളുടെ നിഷ്കളങ്കത വളരെ വേഗം ചോര്‍ന്നു പോയി,നീ പ്രായത്തില്‍ കവിഞ്ഞ പക്വത കാണിക്കുന്നത്
കാണാന്‍ എനിക്ക് ഇടവരാതിരിക്കട്ടെ കുട്ടീ "

ഈ വാക്കുകള്‍ ഇപ്പോഴും എന്റെ കാതില്‍ മുഴങ്ങുന്നു. അന്ന് അതിന്റെ അര്‍ഥം മനസിലായില്ല, അല്ലെങ്കില്‍ വിപരീതാര്‍ത്ഥം മനസിലാക്കി. അല്ലെങ്കില്‍, എന്തിനു കുഞ്ഞുങ്ങള്‍ പ്രായത്തില്‍ കവിഞ്ഞ പക്വത കാട്ടുന്നതിനെ ഭയക്കുന്നു. എല്ലാവരും അത് ഒരു അഭിമാനമായി കാണുമ്പോള്‍ ??

ഞങ്ങളുടെ ആര്‍ട്ട്‌ റൂം, എന്റെ കണ്ണുകള്‍ക്ക്‌ മുന്നില്‍ നിറങ്ങളുടെ മോഹിപ്പിക്കുന്ന കൂട്ടം. ഒരുപാട് തരം നിറങ്ങള്‍ ,നാല് പാടും ഉള്ള ഭിത്തികളില്‍ കുട്ടികള്‍ വരച്ച അപൂര്‍ണ്ണമായ, (പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് അറിയാത്തത് കൊണ്ടാവാം), ചിത്രങ്ങള്‍. അങ്ങിങ്ങ് അത്ഭുതപ്പെടുത്തുന്ന പൂര്‍ണ്ണതയില്‍ വരച്ചു വെച്ച ചിത്രങ്ങള്‍, അതിന്റെ അടിയില്‍ "aaro oraal " എന്ന് കോറിയിട്ടിട്ടുണ്ടായിരുന്നു. ആര്‍ട്ട്‌ റൂമിനുള്ളില്‍ തന്നെയുള്ള സ്റ്റുഡിയോ റൂമില്‍ നിന്ന് ഒരു മൂളിപ്പാട്ട് , ചെന്ന് നോക്കുമ്പോള്‍ അവിടെ" ആരോ ഒരാള്‍ " ഊശാന്താടിയും മുഷിഞ്ഞ കുപ്പായവും ഇല്ലാത്ത ഒരു ചിത്രകാരന്‍.

ആര്‍ക്കും എപ്പോഴും കടന്നു ചെല്ലാവുന്ന ആര്‍ട്ട്‌ റൂം , കുഞ്ഞുങ്ങളുടെ സ്വാതന്ത്രത്തിനു വിട്ടു കൊടുത്തിരിക്കുന്ന നിറങ്ങള്‍ ബ്രഷുകള്‍, "ആരോ ഒരാള്‍"ക്ക് കിട്ടുന്ന ശമ്പളതിലേരെയും അതിനാണ് ചെലവാക്കുന്നത്. എന്ത് കൊണ്ട് കുട്ടികള്‍ക്ക് ആര്‍ട്ട്‌ വര്‍ക്കിനു വേണ്ട സാമഗ്രികള്‍ സ്വയം കൊണ്ട് വന്നു കൂടാ , എന്ന മാനേജ്‌മന്റ്‌ ഇന്റെ ചോദ്യത്തിന് , "അത് എന്റെ ഇഷ്ടം " എന്ന് ധിക്കാരപരമായി പറഞ്ഞു അവരുടെ കണ്ണിലെ കരടായി മാറിയ "ആരോ ഒരാള്‍ " !!

കുഞ്ഞുങ്ങളുടെ കണ്ണിലൂടെ നിഷ്കളങ്കത ചോര്‍ന്നു പോകുന്നത് കണ്ടു വേവലാതി പെട്ട അദ്ധ്യാപകന്‍. ഒരു വാട്ടര്‍ കളര്‍ പെയിന്റിങ്ങിലെ മനോഹരമായ പ്രക്രുതിദൃശ്യത്തെ നോക്കി അത്ഭുതം കൂറി നിന്ന എന്നോട്, "അത് എന്റെ വീടാണ്" എന്ന് പറഞ്ഞു. ഞാനത് വിശ്വസിച്ചു, ആ മനോഹര സ്ഥലത്ത് താമസിക്കാന്‍ കിട്ടിയ സാറിന്റെ ഭാഗ്യത്തെ കുറിച്ച് അപ്പോള്‍ തന്നെ അഭിപ്രായപ്പെട്ടു. എന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ അദ്ദേഹം പറഞ്ഞു "ഇങ്ങനെ പറഞ്ഞാല്‍ അവിശ്വസിക്കാന്‍ നീ വൈകാതെ തുടങ്ങും " , സാര്‍ എന്നെ പറ്റിച്ചു എന്ന് ഞാന്‍ കരുതി. സാര്‍ അന്ന് ഉദ്ദേശിച്ചത് എന്തെന്ന് എനിക്ക് മനസിലായില്ല, കാരണം എന്റെ നിഷ്കളങ്കത അന്ന് ബാകി ഉണ്ടായിരുന്നു.

ഒരു വലിയ വാട്ടര്‍ കളര്‍ പേപ്പറിന് മീതെ ഇരുന്നു അതില്‍ പലതരം ബ്രഷുകള്‍ കൊണ്ട് കോറിവരച്ചു കൊണ്ടിരുന്ന (അതിനെ ചിത്രമെന്ന് സാര്‍ മാത്രമേ വിളിക്കൂ) ഞങ്ങളോട് തന്റെ സ്വപ്നത്തില്‍ തനിക്കു ഒരു മകള്‍ ഉണ്ടെന്നും, അവളെ താന്‍ വര്‍ഷ എന്ന് വിളിക്കുമെന്നും, വര്‍ഷ എന്നാല്‍ മഴയാനെന്നും , എനിക്ക് പറഞ്ഞു തന്ന, ദിവസം ഒരിക്കലെങ്കിലും സാര്‍ എന്നെ വര്‍ഷ എന്ന് വിളിച്ചിരുന്നെങ്കില്‍ എന്ന് ഒരു നിമിഷം ഞാനാഗ്രഹിച്ചു, എന്ത് കൊണ്ട് അങ്ങനെ തോന്നി എന്ന് ഇന്നും എനിക്ക് അറിഞ്ഞൂടാ.

എട്ടാം ക്ലാസ്സിന്റെ അവസാനം, എന്റെ കൂട്ടുകാരിക്ക് സാര്‍ സമ്മാനമായി നല്‍കിയ പുസ്തകത്തില്‍, സാര്‍ എഴുതിയ ആശംസാ വാചകം ഒരു യാത്ര പറച്ചില്‍ ആണെന്ന് ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ക്കു ശേഷം, സ്കൂളിലെ പഴയ റിക്കാര്‍ഡുകള്‍ തപ്പി സാര്നിന്റെ അഡ്രസ്‌ കണ്ടു പിടിച്ചു എഴുതിയ കത്തിന് മാസങ്ങള്‍ക്ക് ശേഷം ലഭിച്ച മറുപടിയില്‍, ഞങ്ങള്‍ ഓരോരുത്തരുടെയും വിവരങ്ങള്‍ പേര് പറഞ്ഞു അന്വേഷിച്ചു, അന്നത്തെ ഞങ്ങളുടെ കുട്ടിക്കളികള്‍ എല്ലാം അക്കമിട്ടു നിരത്തിയിരുന്നു.. ഞങ്ങള്‍ ഓരോരുത്തരുടെയും കുട്ടിത്തത്തെ ഒരുപാട് സ്നേഹിച്ചിരുന്ന "അബ്ബാജാന്‍" , ആ എഴുത്തിനോടുക്കവും, തന്റെ പെരെഴുതെണ്ടിടത് "ആരോ ഒരാള്‍" എന്ന് എഴുതിയിട്ടിരുന്നു.

6 അഭിപ്രായങ്ങൾ:

  1. ''ലാജവാബ്'' ഷഹജന്‍ സാര്‍ അല്ലെ..കണ്ടിട്ടില്ല കേട്ടിട്ടുണ്ട് ഞാന്‍ ആറാം ക്ലാസ്സില്‍ നവോദയയില്‍ ചേരാന്‍ വന്നപ്പോഴേക്കും സാറ് പോയിരുന്നു..സീനിയര്സിന്റെ ആര്‍ട്ട് ബുക്കുകളിലും..ഓഫീസി റൂമിലെയും സ്കൂള്‍ വരാന്തയിലെയും ചുമരുകളില്‍ പൂര്‍ത്തിയാക്കാതെ ചിത്രങ്ങള്‍ വരച്ച ആരോ ഒരാളെ കാണേണം എന്ന് ആഗ്രഹമുണ്ട്..പിന്നീട് ആ ചിത്രങ്ങള്‍ സജീവന്‍ സാറിന്റെ ബ്രുഷിലൂടെ പൂര്‍ണതയിലെത്ത്തിയപ്പോള്‍ ശരിക്കും എന്തോ ഒരു വിഷമം തോന്നിയിട്ടുണ്ട്..നല്ല എഴുത്ത്..ശരിക്കും നവോദയ മിസ്സ്‌ ചെയ്യുന്നാതായ് തോന്നി ഇത് വായിച്ചപ്പോള്‍..
    -http://muzzafir.blogspot.com/2010/07/blog-post.html

    മറുപടിഇല്ലാതാക്കൂ
  2. നന്ദി ജീവന്‍.
    "കണ്ണില്ലാത്തപ്പോഴേ കണ്ണിന്റെ വിലയറിയൂ." സര്‍ അവശേഷിപ്പിച്ച വിടവ് എന്ത് വലുതാണ്‌ എന്ന് അറിയുന്നത് സര്‍ പോയതിനു ശേഷം.

    മറുപടിഇല്ലാതാക്കൂ
  3. memories never change when we change. nice post, dude. waiting for more from you

    മറുപടിഇല്ലാതാക്കൂ
  4. Happy reading .. Manoraj nte buss vazhi aanu ivide ..
    post ishtayi .. blogum .. nalla ezhuthth ..
    inneem ezhuthuka ..
    ineem varam .. athinay follow cheyyunnu .. :D

    മറുപടിഇല്ലാതാക്കൂ
  5. hey... i lyk it.. very cool post man... bedmates, room mates, tablemates, irritating nd caring teachers, tiger princi, my first love mising evrythng.... sumtyms memories makes us cry... those butiful days wil nevr comebak.... waiting for your next post.

    thufail k akber

    മറുപടിഇല്ലാതാക്കൂ